കാസർകോട് നേതൃത്വത്തെയും അണികളെയും ഞെട്ടിച്ച് കോൺഗ്രസ് നേതാവ് എൽ ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കും

കാസർകോട് നേതൃത്വത്തെയും അണികളെയും ഞെട്ടിച്ച് കോൺഗ്രസ് നേതാവ് എൽ ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കും

കാസർകോട് കോൺഗ്രസ് നേതാവ് എൽ ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കും. ജില്ലാ പഞ്ചായത്തിലേക്ക് ചെങ്കള ഡിവിഷനിൽ നിന്ന് എൽ ഡി എഫ് സ്ഥാനാർഥിയാകുന്നത് കോൺഗ്രസ് നേതാവായ ഷാനവാസ് പാദൂർ ആണ്. കഴിഞ്ഞ ഭരണസമിതിയിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായിരുന്നു ഷാനവാസ്

പിതാവും കോൺഗ്രസ് നേതാവുമായിരുന്ന പാദൂർ കുഞ്ഞാമു അന്തരിച്ചതോടെയാണ് ഉദുമയിൽ നിന്ന് ഷാനവാസ് മത്സരിച്ചതും വിജയിച്ചതും. നാമനിർദേശപത്രിക സമർപ്പണത്തിന് ഒരു ദിവസം മാത്രം ശേഷിക്കെയാണ് ഷാനവാസ് എൽ ഡി എഫിനായി മത്സരിക്കുമെന്ന വാർത്ത വരുന്നത്. കോൺഗ്രസ് ജില്ലാ നേതൃത്വത്തെയും അണികളെയും ഞെട്ടിക്കുന്നതാണ് ഷാനവാസിന്റെ തീരുമാനം.

Share this story