ദിലീപിനെ രണ്ട് തവണ ജയിലിൽ പോയി കണ്ടു; ഗണേഷിന്റെ സഹായി പ്രദീപ്കുമാറിന്റെ മൊഴി

ദിലീപിനെ രണ്ട് തവണ ജയിലിൽ പോയി കണ്ടു; ഗണേഷിന്റെ സഹായി പ്രദീപ്കുമാറിന്റെ മൊഴി

നടിയെ ആക്രമിച്ച കേസിൽ ദിലീപ് ജയിലിൽ കഴിയുമ്പോൾ പോയി കണ്ടിട്ടുണ്ടെന്ന് ഗണേഷ്‌കുമാർ എംഎൽഎയുടെ സഹായി പ്രദീപിന്റെ മൊഴി. ഒരു തവണ ഗണേഷ്‌കുമാറിനൊപ്പവും മറ്റൊരു തവണ ഒറ്റയ്ക്കുമാണ് ദിലീപിനെ ജയിലിൽ പോയി കണ്ടത്

ദിലീപിന്റെ ഡ്രൈവർ സുനിൽരാജിനെ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. പ്രദീപിന്റെ മൊഴി അടങ്ങിയ റിപ്പോർട്ട് പോലീസ് കോടതിയിൽ സമർപ്പിച്ചു. ദിലീപുമായി ബന്ധമില്ലെന്നായിരുന്നു പ്രദീപ് ആദ്യം നൽകിയ മൊഴിയിലുണ്ടായിരുന്നത്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിലാണ് ദിലീപിനെ പോയി കണ്ടതായി സമ്മതിച്ചത്.

ഫോൺ രേഖകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തപ്പോഴാണ് പ്രദീപ് ഇത് സമ്മതിച്ചത്. കൂടുതൽ അന്വേഷണത്തിന് പ്രദീപിനെ അറസ്റ്റ് ചെയ്യാൻ അനുമതി വേണമെന്നും കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടു.

Share this story