സ്ഥാനാർഥിയാകാൻ ബിജെപിയിൽ ചേർന്ന് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി

സ്ഥാനാർഥിയാകാൻ ബിജെപിയിൽ ചേർന്ന് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി

തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ബിജെപിയിൽ ചേർന്ന് സ്ഥാനാർഥിയായി. ആലപ്പുഴ തൈക്കാട്ടുശ്ശേരി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ജിബീഷ് വി കൊച്ചുചാലിലാണ് ബിജെപിയിലേക്ക് പോയി സ്ഥാനാർഥിയായത്.

തൈക്കാട്ടുശ്ശേരി ബ്ലോക്കിലേക്കാണ് ജിബീഷ് മത്സരിക്കുന്നത്. കെ എസ് യു ജില്ലാ നേതാവും മുൻ യൂത്ത് കോൺഗ്രസ് അരൂർ മണ്ഡലം സെക്രട്ടറിയുമായിരുന്നു ജിബീഷ്.

Share this story