രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് നൽകി ഹൈക്കോടതി; ജോസഫിന്റെ ഹർജി തള്ളി

രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് നൽകി ഹൈക്കോടതി; ജോസഫിന്റെ ഹർജി തള്ളി

കേരളാ കോൺഗ്രസിലെ ചിഹ്ന തർക്കത്തിൽ പരിഹാരം. രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച് ഹൈക്കോടതി ഉത്തരവിട്ടു. ചിഹ്നത്തിൽ അവകാശവാദം ഉന്നയിച്ചുള്ള പിജെ ജോസഫിന്റെ ഹർജി ഹൈക്കോടതി തള്ളി

നേരത്തെ കേന്ദ്ര തെരഞ്ഞെടു്പ് കമ്മീഷനും രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ചിരുന്നു. ഇതിനെതിരെ ജോസഫ് ഹൈക്കോടതിയെ സമീപിക്കുകയും വിധി വരുന്നതുവരെ ചിഹ്നം മരവിപ്പിക്കുകയുമായിരുന്നു

വിധി വരാത്തതിനാല്‍ ഇരു വിഭാഗത്തിനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറ്റ് ചിഹ്നങ്ങളാണ് അനുവദിച്ചിരുന്നത്. ജോസഫിന് ചെണ്ടയും ജോസ് വിഭാഗത്തിന് ടേബിള്‍ ഫാനുമാണ് നല്‍കിയത്. വിധി വന്ന സാഹചര്യത്തില്‍ ജോസ് വിഭാഗത്തിന് രണ്ടില ഉപയോഗിക്കാനാകുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല

Share this story