തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്‌

തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്‌

തദ്ദേശ തെരഞ്ഞെടുപ്പിലെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. പത്രികാ സമർപ്പണത്തിനുള്ള സമയം ഇന്നലെ അവസാനിച്ചിരുന്നു. 1,68,028 പേരാണ് സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചത്

പത്രികാ സൂക്ഷ്മപരിശോധനയും കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ചാകും. സ്ഥാനാർഥിക്കൊപ്പം തെരഞ്ഞെടുപ്പ് ഏജന്റ്, നിർദേശകൻ, സ്ഥാനാർഥി എഴുതി നൽകുന്ന ഒരാൾ എന്നിവർക്ക് മാത്രമേ വരണാധികാരിയുടെ മുറിയിലേക്ക് പ്രവേശനമുണ്ടാകൂ. ഈ മാസം 23നാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.

ഗ്രാമപഞ്ചായത്തുകളിലേക്ക് 1,23,858 പത്രികകളും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 14,195 പത്രികകളും ജില്ലാ പഞ്ചായത്തുകളിലേക്ക് 2830 പത്രികകളുമാണ് ലഭിച്ചത്. മുൻസിപ്പാലിറ്റിയിലേക്ക് 22798, കോർപറേഷനുകളിലേക്ക് 4347 നാമനിർദേശ പത്രികകളും ലഭിച്ചു

അതേസമയം തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇടതുപക്ഷം ജയിച്ചു തുടങ്ങി. കണ്ണൂർ ആന്തൂർ നഗരസഭയിലെ ആറ് വാർഡുകളിൽ എൽ ഡി എഫിന് എതിരില്ല. മലപ്പട്ടം പഞ്ചായത്തിൽ അഞ്ചിടത്തും കാങ്കോൽ ആലപ്പടമ്പ പഞ്ചായത്തിൽ രണ്ട് വാർഡുകളിലും എതിരില്ല. കാസർകോട് ജില്ലയിൽ കയ്യൂർ ചീമേനിയിൽ ഒരു വാർഡിൽ എതിരില്ല. മടിക്കൈ പഞ്ചായത്തിൽ മൂന്ന് വാർഡുകളിലും സിപിഎം സ്ഥാനാർഥികൾക്ക് എതിരില്ല

Share this story