പ്രതിഷേധം തുടർന്ന് ശോഭാ സുരേന്ദ്രൻ; ഇന്ന് ചേരുന്ന ബിജെപി നേതൃയോഗത്തിൽ പങ്കെടുക്കില്ല

പ്രതിഷേധം തുടർന്ന് ശോഭാ സുരേന്ദ്രൻ; ഇന്ന് ചേരുന്ന ബിജെപി നേതൃയോഗത്തിൽ പങ്കെടുക്കില്ല

ഇന്ന് കൊച്ചിയിൽ ചേരുന്ന ബിജെപി നേതൃയോഗത്തിൽ ശോഭ സുരേന്ദ്രൻ പങ്കെടുക്കില്ല. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനോടും പാർട്ടി നേതൃത്വത്തോടുമുള്ള അഭിപ്രായ ഭിന്നതകൾ തുടരുന്ന സാഹചര്യത്തിലാണ് അവർ വിട്ടുനിൽക്കുന്നത്. മുതിർന്ന നേതാക്കൾ ഇടപെട്ടിട്ടും ശോഭാ സുരേന്ദ്രനെ അനുനയിപ്പിക്കാൻ സാധിച്ചിട്ടില്ല

അതേസമയം പാർട്ടിക്കുള്ളിൽ അഭിപ്രായ ഭിന്നതകൾ സ്വാഭാവികമാണെന്ന് ബി.ജെ.പി നേതാവ് സി.പി രാധകൃഷ്ണൻ പറഞ്ഞു. ഇന്നത്തെ യോഗത്തിൽ പങ്കെടുക്കാൻ ശോഭ സുരേന്ദ്രനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്‌നം രമ്യമായി പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Share this story