വികസനം തകർക്കാൻ കോൺഗ്രസ്-ബിജെപി-കേന്ദ്ര ഏജൻസികൾ ഒന്നിച്ച് പ്രവർത്തിക്കുന്നതായി വിജയരാഘവൻ

Share with your friends

വികസനം തകർക്കാനും കേരളാ സർക്കാരിനെ ദുർബലപ്പെടുത്താനും പ്രതിപക്ഷത്തോടൊപ്പം കേന്ദ്ര ഏജൻസികളും പ്രവർത്തിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ. യുഡിഎഫ്-ബിജെപി, കേന്ദ്ര ഏജൻസികൾ എന്നിവരുടെ കൂട്ടായ്മ ഒന്നിച്ച് പ്രവർത്തിക്കുന്നതായാണ് വിജയരാഘവന്റെ ആരോപണം

നാടിന് സഹായമാകുന്ന വികസനമെന്ന സമീപനമാണ് സർക്കാരിനുള്ളത്. അത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന വികസനമല്ല. റോഡ് വികസനത്തിൽ ഏറ്റവും മികച്ച രീതിയിലാണ് ഭൂമി നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകിയത്.

കേരളാ കോൺഗ്രസ് വിട്ടുപോയതോടെ യുഡിഎഫിന് വലിയ ശിഥിലീകരണമുണ്ടായി. നേരത്തെ എൽ ജെ ഡിയും വിട്ടുപോയി. രാഷ്ട്രീയ തിരിച്ചടികളുടെ മുന്നിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട് പരിഭ്രാന്തരായ യുഡിഎഫിനെ ആണ് കാണാൻ സാധിക്കുന്നത്. യുഡിഎഫ് എന്നാൽ കോൺഗ്രസും ലീഗും മാത്രമാണ് ഇപ്പോഴെന്നും വിജയരാഘവൻ പരിഹസിച്ചു.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-