ബീവറേജസുകളിൽ ടോക്കൺ ഇല്ലാതെ മദ്യം നൽകാൻ ഉത്തരിവിറങ്ങി

ബീവറേജസുകളിൽ ടോക്കൺ ഇല്ലാതെ മദ്യം നൽകാൻ ഉത്തരിവിറങ്ങി

ബീവറേജസ് കോർപറേഷൻ മദ്യവിൽപ്പന ശാലകളിൽ ടോക്കൺ ഇല്ലാതെ മദ്യവിതരണം ആരംഭിച്ചു. ബെവ് ക്യൂ ആപ്പ് തകരാറായതിനെ തുടർന്നാണിത്. ഇതുസംബന്ധിച്ച് വെള്ളിയാഴ്ച ഉത്തരിവിറങ്ങി.

കുറച്ച് ദിവസം മുമ്പ് തന്നെ ടോക്കൺ ഇല്ലാതെ മദ്യവിൽപ്പന നടത്താമെന്ന് ജീവനക്കാർക്ക് വാക്കാൽ നിർദേശം നൽകിയിരുന്നു. എന്നാൽ ഉത്തരവില്ലാതെ ഇത് നൽകാനാകില്ലെന്ന നിലപാടിലായിരുന്നു ജീവനക്കാർ. വിജിലൻസ് പിടിയിലായാൽ കുറ്റക്കാരാകുമെന്നായിരുന്നു ജീവനക്കാരുടെ മറുപടി

അതിനിടെയാണ് ആപ്പ് തകരാറിലാകുന്നതും ടോക്കൺ ഒഴിവാക്കി വിൽപ്പന നടത്താൻ ഉത്തരവിറക്കിയതും. ബാറുകളിൽ വിൽപ്പന കൂടുകയും ബീവറേജസുകളിൽ വിൽപ്പന കുറയുന്നതും തീരുമാനത്തിന് പിന്നിലുണ്ടെന്ന് കരുതുന്നു.

Share this story