സി എം രവീന്ദ്രനെ ചോദ്യം ചെയ്യാൻ ഇ ഡി; ഹാജരാകാൻ നിർദേശിച്ച് വീണ്ടും നോട്ടീസ് നൽകും

Share with your friends

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി വീണ്ടും നോട്ടീസ് നൽകും. നേരത്തെയും ഇഡി സി എം രവീന്ദ്രന് നോട്ടീസ് നൽകിയിരുന്നു. അന്ന് കൊവിഡ് സ്ഥിരീകരിച്ചതിനാൽ രവീന്ദ്രന് ഹാജരാകാൻ സാധിച്ചിരുന്നില്ല

കൊവിഡ് മുക്തനായി ആശുപത്രി വിട്ടതായി രവീന്ദ്രൻ ഇ ഡിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് നോട്ടീസ് നൽകുന്നത്. ഒരാളെ ചോദ്യം ചെയ്യലിന് വിളിച്ചെന്ന് കരുതി അയാൾ പ്രതിയാകില്ലെന്നായിരുന്നു നേരത്തെ മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചത്.

അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും വ്യാപിപ്പിക്കുന്നുവെന്ന സൂചനയാണ് ഇ ഡി ഇതിലൂടെ നൽകുന്നത്. ശിവശങ്കറിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലെന്നാണ് ഇഡി അറിയിക്കുന്നത്. സ്വർണക്കടത്തിലും ലൈഫ് മിഷൻ ഇടപാടിലുമാണ് സിഎം രവീന്ദ്രന്റെ പേര് പരാമർശിക്കുന്നത്.

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!