പുതുക്കാട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു

പുതുക്കാട് സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു

തൃശ്ശൂർ പുതുക്കാടുള്ള ധനകാര്യ സ്ഥാപനത്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു. കുറിക്കമ്പനി മാനേജരുടെ വ്യാജ സിം ഉണ്ടാക്കിയാണ് തട്ടിപ്പ്. സ്വകാര്യ കുറി കമ്പനിയുടെ എസ് ബി ഐ, സൗത്ത് ഇന്ത്യൻ ബാങ്ക് എന്നീ ശാഖകളിലുള്ള അക്കൗണ്ടുകളിൽ നിന്ന് ഓൺലൈനായാണ് പണം തട്ടിയത്.

മാനേജരുടെ സിം ഹാക്ക് ചെയ്ത ശേഷം പത്ത് തവണകളായി പണം തട്ടുകയായിരുന്നു. ഹാക്ക് ആയ സിമ്മിന് പകരം സിം എടുത്തപ്പോഴാണ് തട്ടിപ്പ് വിവരം അറിയുന്നത്. ഉടനെ പോലീസിൽ പരാതിപ്പെട്ടു. സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് 34 ലക്ഷം രൂപയും സ്റ്റേറ്റ് ബാങ്കിൽ നിന്ന് 10 ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്.

Share this story