ട്രംപിന് വീണ്ടും തിരിച്ചടി: മിഷിഗണിൽ വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യം തള്ളി

ട്രംപിന് വീണ്ടും തിരിച്ചടി: മിഷിഗണിൽ വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യം തള്ളി

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന് വീണ്ടും തിരിച്ചടി. മിഷിഗണിൽ വീണ്ടും വോട്ടെണ്ണൽ നടത്തണമെന്ന ട്രംപിന്റെ ആവശ്യം തള്ളി. ജോ ബൈഡനാണ് മിഷിഗണിൽ വിജയിച്ചത്. നിലവിലെ രീതി തുടർന്നാൽ മതിയെന്ന തീരുമാനത്തിന്റെ പുറത്താണ് ട്രംപിന്റെ ആവശ്യം തള്ളിയത്.

നേരത്തെ ജോർജിയയിൽ വീണ്ടും വോട്ടെണ്ണിയപ്പോഴും ഫലം ബൈഡനൊപ്പമായിരുന്നു. ഇതും ട്രംപിന്റെ ആവശ്യപ്രകാരമായിരുന്നു രണ്ടാമതും വോട്ടെണ്ണിയത്. ബൈഡൻ വലിയ മാർജിനിൽ തന്നെ വിജയിച്ചിട്ടും തോൽവി അംഗീകരിക്കാൻ ട്രംപ് ഇതുവരെ തയ്യാറായിട്ടില്ല

അതേസമയം ട്രംപ് പരാജയം സമ്മതിച്ചാലും ഇല്ലെങ്കിലും അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകൾ ബൈഡന് കൈമാറുമെന്ന് ട്വിറ്റർ വ്യക്തമാക്കിയിട്ടുണ്ട്. ജനുവരി 20ന് പുതിയ പ്രസിഡന്റ് അധികാരമേൽക്കുന്ന ദിവസം തന്നെ അക്കൗണ്ടുകൾ കൈമാറുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Share this story