അമരത്വം ലഭിക്കാൻ സ്വയം പ്രഖ്യാപിത ആൾദൈവവും കൂട്ടാളികളും തൂങ്ങിമരിച്ചു; സംഭവം മഹാരാഷ്ട്രയിൽ

അമരത്വം ലഭിക്കാൻ സ്വയം പ്രഖ്യാപിത ആൾദൈവവും കൂട്ടാളികളും തൂങ്ങിമരിച്ചു; സംഭവം മഹാരാഷ്ട്രയിൽ

മഹാരാഷ്ട്രയിൽ സ്വയം പ്രഖ്യാപിത ആൾദൈവവും രണ്ട് കൂട്ടാളികളും മരത്തിൽ തൂങ്ങിമരിച്ചു. തൂങ്ങിമരിച്ചാൽ അമരത്വം ലഭിക്കുമെന്ന വിശ്വാസത്തെ തുടർന്നാണ് ആത്മഹത്യ. അഴുകിയ നിലയിലുള്ള മൃതദേഹങ്ങൾ സ്ഥലത്തെ ആട്ടിടയൻ കാണുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു

മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. 35കാരനായ നിതിൻ ബെഹ്‌റ, ഇയാളുടെ രണ്ട് കൂട്ടാളികൾ എന്നിവരാണ് മരിച്ചത്. വനത്തിനുള്ളിലെ മരത്തിൽ സാരിയിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. ഇവർ മൂന്ന് പേരെയും നവംബർ 14 മുതൽ കാണാനില്ലെന്ന് പരാതി ലഭിച്ചിരുന്നു

മന്ത്രവാദിയായ ബെഹ്‌റക്കൊപ്പം നവംബർ 14ന് കാട്ടിൽ പോയ സംഘം ഇവിടെ വെച്ച് മദ്യപിച്ചു. മദ്യം തലക്ക് പിടിച്ചതോടെ തൂങ്ങിമരിച്ചാൽ അമരത്വം ലഭിക്കുമെന്ന് ബെഹ്‌റ പ്രഖ്യാപിച്ചു. ഇത് കൂട്ടാളികളും സമ്മതിക്കുകയും സംഘം ഒന്നാകെ ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു

Share this story