പൊലീസിന് അമിതാധികാരം നല്‍കിക്കൊണ്ടുള്ള പുതിയ നിയമ ഭേദഗതിക്കെതിരെ പ്രതികരണവുമായി​ ശശി തരൂര്‍ എം.പി

പൊലീസിന് അമിതാധികാരം നല്‍കിക്കൊണ്ടുള്ള പുതിയ നിയമ ഭേദഗതിക്കെതിരെ പ്രതികരണവുമായി​ ശശി തരൂര്‍ എം.പി

കോഴിക്കോട്: സൈബര്‍ ലോകത്തെ കുറ്റകൃത്യങ്ങള്‍ തടയാനെന്ന പേരില്‍ പൊലീസിന് അമിതാധികാരം നല്‍കിക്കൊണ്ടുള്ള പുതിയ നിയമ ഭേദഗതിക്കെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്​ നേതാവ്​ ശശി തരൂര്‍ എം.പി. ഈ നിയമം പ്രശ്​നകരമാണെന്നും രാഷ്​ട്രീയ എതിരാളികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും വിമര്‍ശകര്‍ക്കും എതിരെ ഉപയോഗിക്കപ്പെടാമെന്നും ശശി തരൂര്‍ പ്രതികരിച്ചു.

പുതിയ നിയമം കുറ്റകരമായ ട്വീറ്റുകള്‍ക്കും പോസ്​റ്റുകള്‍ക്കും കമന്‍റുകള്‍ക്കുമെതിരെ പ്രതികരിക്കുന്നുണ്ട്​. പ​ക്ഷേ ഇത്​ ഇത്​ അധികം ചര്‍ച്ചകളില്ലാതെ തയ്യാറാക്കിയതാണ്​. അതുകൊണ്ടുതന്നെ ഇത്​ രാഷ്​ട്രീയ എതിരാളികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെതിരെ ഇത്​ ഉപയോഗിക്കാം -ശശി തരൂര്‍ പ്രതികരിച്ചു.

Share this story