നടിയെ ആക്രമിച്ച കേസ്: പ്രോസിക്യൂട്ടർ എം സുരേശൻ രാജിവെച്ചു

നടിയെ ആക്രമിച്ച കേസ്: പ്രോസിക്യൂട്ടർ എം സുരേശൻ രാജിവെച്ചു

നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂട്ടർ എം സുരേശൻ രാജിവെച്ചു. രാജിക്കാര്യം പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. വിചാരണ കോടതി മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് രാജി

ഇന്ന് കേസിന്റെ വിചാരണ പുനരാരംഭിക്കുന്നതിനായി കോടതി കേസ് പരിഗണിച്ചപ്പോഴാണ് രാജി പ്രഖ്യാപനമുണ്ടായത്. കേസിൽ സുരേശനെ സഹായിക്കുന്ന ജോസഫ് മണവാളനാണ് തീരുമാനം അറിയിച്ചത്. സുരേശന്റെ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അയച്ചതായും കോടതിയെ അറിയിച്ചു

ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ ധാരണയായെങ്കിലും സർക്കാർ തീരുമാനം വൈകുകയാണ്. ഇതിനിടെയാണ് പ്രോസിക്യൂട്ടർ രാജി വെച്ചിരിക്കുന്നത്. വിചാരണ നടപടികൾ അടുത്ത ഫെബ്രുവരി 4നകം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി നിർദേശമുണ്ട്.

Share this story