പോപുലർ ഫിനാൻസ് തട്ടിപ്പ് സിബിഐ ഏറ്റെടുക്കും; ഹൈക്കോടതിയിൽ കേന്ദ്രം തീരുമാനം അറിയിച്ചു

പോപുലർ ഫിനാൻസ് തട്ടിപ്പ് സിബിഐ ഏറ്റെടുക്കും; ഹൈക്കോടതിയിൽ കേന്ദ്രം തീരുമാനം അറിയിച്ചു

പോപുലർ ഫിനാൻസ് തട്ടിപ്പ് സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. കമ്പനിക്കെതിരെ രജിസ്റ്റർ ചെയ്ത 1368 കേസുകളും സിബിഐ ഏറ്റെടുക്കും. കേസ് സിബിഐക്ക് വിട്ട് സെപ്റ്റംബർ 24ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു

അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിക്കും. പോപുലർ ഫിനാൻസ് ഉടമകൾ നിക്ഷേപം വിദേശത്തേക്ക് കടത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് സിബിഐക്ക് കൈമാറാൻ തീരുമാനമായത്. രണ്ടായിരം കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടന്നത്.

പത്തനംതിട്ട എസ് പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകൾ സിബിഐക്ക് കൈമാറും. റോയി ഡാനിയേൽ, ഭാര്യ പ്രഭ തോമസ്, മക്കളായ റിനു മറിയം, റേബ മേരി, റിയ ആൻ എന്നിവരാണ് കേസിലെ പ്രതികൾ

Share this story