യുഎഇ കോൺസുൽ ജനറലും അറ്റാഷെയും ഡോളർ കടത്തിയെന്ന് കസ്റ്റംസ്

യുഎഇ കോൺസുൽ ജനറലും അറ്റാഷെയും ഡോളർ കടത്തിയെന്ന് കസ്റ്റംസ്

യുഎഇ കോൺസുൽ ജനറലും അറ്റാഷെയും ഡോളർ കടത്തിയെന്ന് കസ്റ്റംസ്. നിരവധി തവണ ഇരുവരും വിദേശത്തേക്ക് ഡോളർ കടത്തി. നിയമവിരുദ്ധമായാണ് ഡോളർ സംഘടിപ്പിച്ചെന്ന് സ്വപ്ന മൊഴി നൽകിയെന്ന് കസ്റ്റംസ് അറിയിച്ചു. അന്വേഷണസംഘം ഇത് സംബന്ധിച്ച് കോടതിക്ക് റിപ്പോർട്ട് നൽകി.

സ്വപ്നയേയും സരിതിനെയും കസ്റ്റഡി ആവശ്യപ്പെട്ടുള്ള റിപ്പാർട്ടിലാണ് കസ്റ്റംസ് ഇത് സബംന്ധിച്ച വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. പ്രതികളെ ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാണ് കസ്റ്റംസ് വാദം. നാളെ പ്രതികളെ ഹാജരാക്കണമെന്ന് കോടതി ഉത്തരവിട്ടു.

അതേസമയം, സ്വർണക്കള്ളക്കടത്ത് കേസിൽ ശിവശങ്കരന് കസ്റ്റംസ് പ്രതിചേർത്തു. ശിവ ശങ്കറിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അനുമതി നൽകി. ഇന്ന് വൈകുന്നേരത്തോടെ കാക്കനാട് ജില്ലാ ജയിലിലെത്തി കസ്റ്റംസ് ഉദ്യോഗസ്ഥർ ശിവശങ്കരന്റെ അറസ്റ്റ് രേഖപ്പെടുത്തും.

Share this story