തെരുവ് കച്ചവടക്കാർക്കെതിരായ അസഭ്യ വർഷം; ചെറുപുഴ സിഐക്കെതിരെ നടപടിക്ക് സാധ്യത
കണ്ണൂർ ചെറുപുഴയിൽ വഴിയോര കച്ചവടക്കാർക്ക് നേരെ അസഭ്യം വർഷം നടത്തിയ സി ഐ വിനീഷ്‌കുമാറിനെതിരെ നടപടിക്ക് സാധ്യത. സംഭവത്തെ കുറിച്ചുള്ള അന്വേഷണ റിപ്പോർട്ട് ജില്ലാ പോലീസ് മേധാവി കണ്ണൂർ റേഞ്ച് ഡിഐജിക്ക് കൈമാറിയിട്ടുണ്ട്.
സമൂഹ മാധ്യമങ്ങളിൽ സിഐയുടെ തെറിവിളി പ്രചരിച്ചതോടെയാണ് നടപടി വേണമെന്ന ആവശ്യമുയർന്നത്. തുടർന്ന് തളിപ്പറമ്പ് ഡിവൈഎസ്പി വിഷയത്തെ കുറിച്ച് അന്വേഷിച്ച് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. കൂടാതെ സ്‌പെഷ്യൽ ബ്രാഞ്ചും ഇന്റലിജൻസും സംഭവം പരിശോധിച്ച് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
