സി എം രവീന്ദ്രന് വീണ്ടും ഇഡിയുടെ നോട്ടീസ്; വെള്ളിയാഴ്ച ചോദ്യം ചെയ്യലിനായി ഹാജരാകണം
മുഖ്യമന്ത്രി അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് നൽകി. വെള്ളിയാഴ്ച ഹാജരാകാനാണ് രവീന്ദ്രനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെയും സി എം രവീന്ദ്രന് ഇ ഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് രവീന്ദ്രന് ഹാജരാകാൻ സാധിച്ചിരുന്നില്ല. കൊവിഡ് മുക്തി നേടി ആശുപത്രി വിട്ട സാഹചര്യത്തിലാണ് ഇഡി വീണ്ടും നോട്ടീസ് നൽകിയത്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയിരിക്കുന്നത്. ഇതോടെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും ഇഡി വ്യാപിപ്പിക്കുകയാണ്. നേരത്തെ എം ശിവശങ്കറിനെ കേസിൽ അറസ്റ്റ് ചെയ്തിരുന്നു.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
