കൊവിഡ് വാക്‌സിൻ വരുന്നത് വരെ ഡൽഹിയിൽ സ്‌കൂളുകൾ തുറക്കില്ലെന്ന് സർക്കാർ
കൊവിഡ് വാക്‌സിൻ വരുന്നത് വരെ ഡൽഹിയിലെ സ്‌കൂളുകൾ തുറക്കില്ലെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ. സ്‌കൂൾ തുറക്കാൻ നിലവിൽ ആലോചനയില്ല. വാക്‌സിൻ വൈകാതെ എല്ലാവർക്കും ലഭ്യമാക്കും. കാര്യങ്ങൾ എത്രത്തോളം നിയന്ത്രണത്തിലാകുമെന്ന് ഉറപ്പില്ലാത്തതിനാൽ സ്‌കൂളുകൾ തത്കാലം തുറക്കില്ലെന്നും ജെയിൻ അറിയിച്ചു
കൊവിഡ് വാക്‌സിൻ ലഭ്യമാകുന്നതുവരെ സ്ഥിതി നിയന്ത്രണവിധേയമായി നിലനിർത്തണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ഡൽഹിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.5 ശതമാനമായി കുറഞ്ഞിരുന്നു. നവംബർ ഏഴിന് ഇത് 15 ശതമാനമായിരുന്നു.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
