കെ എസ് എഫ് ഇയിലെ പരിശോധന തുടരും; സർക്കാരിന് റിപ്പോർട്ട് നൽകുമെന്നും വിജിലൻസ്

കെ എസ് എഫ് ഇയിലെ പരിശോധന തുടരും; സർക്കാരിന് റിപ്പോർട്ട് നൽകുമെന്നും വിജിലൻസ്

കെ എസ് എഫ് ഇയിലെ പരിശോധനാ നടപടികളുമായി മുന്നോട്ടു പോകുമെന്ന് വിജിലൻസ്. ധനമന്ത്രി അടക്കമുള്ളവരുടെ എതിർപ്പുകൾക്കിടയിലാണ് വിജിലൻസ് നിലപാട് വ്യക്തമാക്കുന്നത്. ലഭ്യമായ വിവരങ്ങൾ ക്രോഡീകരിച്ച് സർക്കാരിന് റിപ്പോർട്ട് നൽകുമെന്നും വിജിലൻസ് അറിയിച്ചു

റെയ്ഡ് നടക്കമുള്ള നടപടികൾ തുടരും. ക്രമക്കേടുകൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കുകയാണെന്നും വിജിലൻസ് അറിയിച്ചു. അതേസമയം വിജിലൻസ് നടപടിക്കെതിരെ സർക്കാരിൽ നിന്ന് തന്നെ കടുത്ത അതൃപ്തി ഉയരുന്നുണ്ട്. സിപിഎം നേതാക്കൾ തന്നെ വിജിലൻസ് നടപടിയെ തള്ളിപ്പറഞ്ഞ് രംഗത്തുവന്നു

വിജിലൻസിന്റെ നടപടി വട്ടാണെന്ന് ധനമന്ത്രി തോമസ് ഐസക് തുറന്നടിച്ചിരുന്നു. ആരുടെ പരാതി അനുസരിച്ചാണ് പരിശോധന നടക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദനും ആവശ്യപ്പെട്ടു.

Share this story