പള്ളി കെട്ടിടത്തിൽ നിന്ന് യുവാവിനെ ഒഴിപ്പിക്കാൻ കമ്മിറ്റി വക ക്വട്ടേഷൻ; അക്രമി സംഘത്തിൽ പുരോഹിതനുമെന്ന് ആരോപണം

പള്ളി കെട്ടിടത്തിൽ നിന്ന് യുവാവിനെ ഒഴിപ്പിക്കാൻ കമ്മിറ്റി വക ക്വട്ടേഷൻ; അക്രമി സംഘത്തിൽ പുരോഹിതനുമെന്ന് ആരോപണം

കെട്ടിടത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി തർക്കമുന്നയിക്കുന്ന യുവാവിനെ ഒഴിപ്പിക്കാൻ പള്ളി കമ്മിറ്റി വക ക്വട്ടേഷൻ. അക്രമികളുടെ സംഘത്തിൽ പള്ളി വികാരി അടക്കമുണ്ടെന്ന് യുവാവ് ആരോപിച്ചു. മൂന്നാർ കാർമൽ ബിൽ ബിൽഡിംഗ്‌സിൽ ഫ്രണ്ട്‌സ് ഇലക്ട്രോണിക്‌സ് സ്ഥാപനം നടത്തുന്ന റോയിക്ക് നേരെയാണ് ആക്രമണം നടന്നത്.

യുവാവിനെ വടിവാൾ ഉപയോഗിച്ച് വെട്ടുകയും കാല് തല്ലിയൊടിച്ച് ദേവാലയത്തിന്റെ കെട്ടിടത്തിൽ പൂട്ടിയിടുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ റോയി എറണാകുളം ആശുപത്രിയിൽ ചികിത്സയിലാണ്. പന്ത്രണ്ട് പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് യുവാവ് മൊഴി നൽകിയിട്ടുണ്ട്.

പള്ളി കെട്ടിടത്തിൽ നിന്ന് ഇറക്കി വിടാൻ കമ്മിറ്റി അംഗങ്ങൾ ക്വട്ടേഷൻ നൽകിയതായാണ് സൂചന. പോലീസ് അന്വേഷണം പള്ളി ഇടവക കമ്മിറ്റിയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.

കെട്ടിടത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി റോയിയും പള്ളിയുമായി വർഷങ്ങളായി തർക്കം നിലനിൽക്കുന്നുണ്ട്. നേരത്തെയും പള്ളി വികാരിയുടെ നേതൃത്വത്തിൽ റോയിയെ ഒഴിപ്പിക്കാൻ നോക്കിയിരുന്നുവെങ്കിലും നടന്നില്ല.

Share this story