കൊവിഡ് രോഗികൾക്ക് പോസ്റ്റൽ വോട്ട്; നടപടിക്രമം വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

കൊവിഡ് രോഗികൾക്ക് പോസ്റ്റൽ വോട്ട്; നടപടിക്രമം വിശദീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാകും തദ്ദേശ തെരഞ്ഞെടുപ്പെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. കൊവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും പോസ്റ്റൽ വോട്ടിനുള്ള സൗകര്യമുണ്ടാകും.

തെരഞ്ഞെടുപ്പിന് 10 ദിവസം മുമ്പേ കൊവിഡ് രോഗികളുടെയും ക്വാറന്റൈനിൽ ഉള്ളവരുടെയും ലിസ്റ്റ് തയ്യാറാക്കും. സ്‌പെഷ്യൽ ബാലറ്റ് പേപ്പർ നൽകിയാണ് തപാൽ വോട്ട് രേഖപ്പെടുത്തുന്നത്. ആരോഗ്യവകുപ്പ് നൽകുന്ന ലിസ്റ്റിൽ നിന്നാണ് തപാൽ വോട്ട് ചെയ്യുന്നവരുടെ കണക്ക് വരണാധികാരികൾ ശേഖരിക്കുക

അടുത്ത ചൊവ്വാഴ്ച മുതൽ ഇവരുടെ വീടുകളിലെത്തി തപാൽ വോട്ട് രേഖപ്പെടുത്തും. എട്ടിന് തെരഞ്ഞെടുപ്പ് നടക്കുന്ന 5 ജില്ലകളിൽ 24,621 സ്‌പെഷ്യൽ വോട്ടേഴ്‌സുണ്ട്. ഇതിൽ 8568 പേർ രോഗികളും 15,053 പേർ നിരീക്ഷണത്തിൽ ഉള്ളവരുമാണ്.

Share this story