കെ എസ് എഫ് ഇ റെയ്ഡ്, വിജിലന്‍സിന് പിന്തുണയുമായി കടകംപളളി സുരേന്ദ്രന്‍

കെ എസ് എഫ് ഇ റെയ്ഡ്, വിജിലന്‍സിന് പിന്തുണയുമായി കടകംപളളി സുരേന്ദ്രന്‍

തിരുവനന്തപുരം: കെ എസ് എഫ് ഇയില്‍ പരിശോധന നടത്താന്‍ വിജിലന്‍സിന് സ്വാതന്ത്ര്യമുണ്ടെന്ന് കടകംപളളി സുരേന്ദ്രന്‍. കെഎസ്എഫ്ഇ റെയ്ഡി വിഷയത്തില്‍ ധനമന്ത്രി തോമസ് ഐസക് ഒറ്റപ്പെടുന്നു. വിജിലന്‍സ് സ്വതന്ത്ര പരിശോധന നടത്തുന്നു. അതിനുളള സ്വാതന്ത്ര്യം അവര്‍ക്ക് ഇപ്പോഴുണ്ട്. നേരത്തേ അതില്ലായിരുന്നു. പരിശോധനയ്ക്ക് എതിരെ നിലപാടെടുത്ത ആനത്തലവട്ടം ആനന്ദനും ധനമന്ത്രി തോമസ് ഐസകിനും ഇപ്പോള്‍ കാര്യങ്ങള്‍ ബോദ്ധ്യമായി കാണുമെന്നും കടകംപളളി സുരേന്ദ്രന്‍ വ്യക്തമാക്കി.

നേരത്തെ വിജിലന്‍സ് പരിശോധനയെ ന്യായീകരിച്ചും മുഖ്യമന്ത്രിയെ പിന്തുണച്ചും മന്ത്രിമാരായ ഇ പി ജയരാജനും ജി സുധാകരനും രംഗത്തെത്തിയിരുന്നു. കെ എസ് എഫ് ഇയില്‍ നടന്നത് റെയ്ഡല്ല എന്നായിരുന്നു ഇ പി ജയരാജന്റെ വിശദീകരണം. മുഖ്യമന്ത്രി നടന്ന കാര്യങ്ങളെല്ലാം വിശദീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടേതാണ് അവസാന വാക്കെന്നും ജയരാജന്‍ വ്യക്തമാക്കി. വിജിലന്‍സ് പരിശോധനയില്‍ അസ്വാഭാവികതയില്ലെന്നായിരുന്നു സുധാകരന്റെ പ്രതികരണം

Share this story