സ്വപ്‌നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയ ഒരു കോടി ശിവശങ്കറിന് യൂനിടാക് നൽകിയ കമ്മീഷനെന്ന് ഇഡി

സ്വപ്‌നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയ ഒരു കോടി ശിവശങ്കറിന് യൂനിടാക് നൽകിയ കമ്മീഷനെന്ന് ഇഡി

എം ശിവശങ്കറിന് യൂനിടാക് നൽകിയ കമ്മീഷനായ ഒരു കോടി രൂപയാണ് സ്വപ്‌ന സുരേഷിന്റെയും ചാർട്ടേഡ് അക്കൗണ്ടിന്റെയും പേരിലുള്ള രണ്ട് ലോക്കറിൽ നിന്ന് കണ്ടെത്തിയതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിർത്തി ഇഡി നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്

ഇഡി രജിസ്റ്റർ ചെയ്ത കേസിൽ ഇത് മൂന്നാം തവണയാണ് ശിവശങ്കർ ജാമ്യത്തിന് ശ്രമിക്കുന്നത്. എന്നാൽ 150ലധികം പേജുള്ള എതിർസത്യവാങ്മൂലം സമർപ്പിച്ച് ഇഡി ജാമ്യാപേക്ഷയെ ശക്തമായി തന്നെ എതിർക്കുന്നു

ഷാർജ ഭരണാധികാരി സമ്മാനമായി നൽകിയതെന്നും പിന്നീട് അച്ഛൻ വിവാഹ സമ്മാനമായി നൽകിയതെന്നുമാണ് ലോക്കറിനെ പണത്തെ കുറിച്ച് സ്വപ്‌ന പറഞ്ഞത്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ ഈ പണം എവിടെ നിന്ന് ലഭിച്ചതായി സ്വപ്ന മൊഴി നൽകിയിട്ടുണ്ടെന്ന് ഇഡി പറയുന്നു.

ശിവശങ്കറിന് ലഭിച്ച കമ്മീഷനാണ് ഒരു കോടി രൂപയെന്ന് സ്വപ്‌ന പറയുന്നു. യൂനിടാക് ശിവശങ്കറിന് നൽകിയ പണമായതിനാലാണ് അദ്ദേഹത്തിന്റെ ചാർട്ടേഡ് അക്കൗണ്ടിനെ ലോക്കറിന്റെ ജോയിന്റ് ഉടമയായി കാണിച്ചതെന്നും ഇഡി പറയുന്നു.

Share this story