യുഡിഎഫ് നേതാക്കൾക്കെതിരായ അന്വേഷണം; ഗവർണർ വിജിലൻസ് ഡയറക്ടറിൽ നിന്ന് വിവരങ്ങൾ തേടി

യുഡിഎഫ് നേതാക്കൾക്കെതിരായ അന്വേഷണം; ഗവർണർ വിജിലൻസ് ഡയറക്ടറിൽ നിന്ന് വിവരങ്ങൾ തേടി

യുഡിഎഫ് നേതാക്കൾക്കെതിരായ അന്വേഷണത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ഗവർണർ വിജിലൻസ് ഡയറക്ടറെ വിളിപ്പിച്ചു. ഇബ്രാഹിംകുഞ്ഞ്, കെ ബാബു, വി എസ് ശിവകുമാർ എന്നിവർക്കെതിരെ അന്വേഷണം നടത്താൻ സർക്കാർ അനുമതി നൽകിയ പശ്ചാത്തലത്തിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിജിലൻസ് ഡയറക്ടർ സുദേഷ് കുമാറിൽ നിന്ന് വിവരങ്ങൾ തേടുന്നത്.

മൂന്ന് പേരും മുൻമന്ത്രിമാരായതിനാൽ അന്വേഷണത്തിന് ഗവർണരുടെ അനുമതി ആവശ്യമാണ്. ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് വഴി അഴിമതി പണം വകമാറ്റിയെന്ന കേസിലാണ് ഇബ്രാഹിംകുഞ്ഞിനെതിരെ വീണ്ടും കേസെടുക്കുന്നത്. ഇതിനാണ് ഗവർണറുടെ അനുമതി തേടിയത്

ബാർ കോഴയുമായി ബന്ധപ്പെട്ടാണ് കെ ബാബുവിന്റെയും ശിവകുമാറിന്റെയും എതിരെ അന്വേഷണം നടക്കുന്നത്. കേസിൽ രമേശ് ചെന്നിത്തലയും പ്രതിയാണ്. എന്നാൽ കേസിനാധാരമായ കാര്യം നടക്കുമ്പോൾ ചെന്നിത്തല മന്ത്രിയായിരുന്നില്ല. ഇതിനാൽ ഗവർണറുടെ അനുമതി ആവശ്യമില്ല. ചെന്നിത്തലക്കെതിരായ അന്വേഷണത്തിന് സ്പീക്കർ അനുമതി നൽകിയിട്ടുണ്ട്‌

Share this story