നെയ്യാറ്റിൻകര വഴിയല്ല, ബുറേവി കടന്നുപോകുക പൊന്മുടി വഴി; സഞ്ചാര പഥത്തിൽ മാറ്റം

നെയ്യാറ്റിൻകര വഴിയല്ല, ബുറേവി കടന്നുപോകുക പൊന്മുടി വഴി; സഞ്ചാര പഥത്തിൽ മാറ്റം

ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിൽ മാറ്റം. തിരുവനന്തപുരം പൊന്മുടി വഴിയെത്തി വർക്കലക്കും ആറ്റിങ്ങലിനും ഇടയിലൂടെ അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ കണക്കുകൂട്ടൽ.

നിലവിൽ തമിഴ്‌നാട് തീരത്ത് നിന്ന് ഏതാണ്ട് 100 കിലോമീറ്റർ അകലെയാണ് കാറ്റുള്ളത്. തെക്കൻ കേരളത്തിൽ ഇന്ന് രാത്രിയോടെ മഴയും കാറ്റും ആരംഭിക്കും. കേരളാ തീരങ്ങളിൽ ചുഴലിക്കാറ്റ് ജാഗ്രതയുടെ ഭാഗമായി റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ തയ്യാറെടുപ്പുകൾ പൂർത്തിയായി

സുരക്ഷിത മേൽക്കൂരയില്ലാത്തവരെ മാറ്റി പാർപ്പിച്ചു. തിരുവനന്തപുരത്ത് മാത്രം 217 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിച്ചു. പൊന്മുടി ലയത്തിലെ തൊഴിലാളികളെ മാറ്റും. ജില്ലയിൽ 15,000ത്തോളം പേരെ മാറ്റിപാർപ്പിക്കാൻ ഒരുക്കങ്ങൾ സജ്ജമാണ്.

പാമ്പൻ തീരം കടന്ന് കേരളത്തിലെത്തുമ്പോഴേക്കും ചുഴലിക്കാറ്റിന്റെ ശക്തി കുറയും. കേരളത്തിൽ കാറ്റിന്റെ സഞ്ചാരപഥത്തിൽ വീണ്ടും മാറ്റം വരാൻ സാധ്യതയേറെയാണ്.

Share this story