കോവളം-ബേക്കൽ ജലപാത, മലയോര ഹൈവേ, ലൈഫ് മിഷനിൽ 2.40 ലക്ഷം വീടുകൾ; വികസന നേട്ടങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി

കോവളം-ബേക്കൽ ജലപാത, മലയോര ഹൈവേ, ലൈഫ് മിഷനിൽ 2.40 ലക്ഷം വീടുകൾ; വികസന നേട്ടങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി

എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോവളം-ബേക്കൽ ജലപാത യാഥാർഥ്യമാകുന്നത് എൽഡിഎഫ് ഭരിക്കുന്നതിനാലാണ്. ഭരണമികവിന് ഉദാഹരണമാണ് കൊച്ചി-ബാംഗ്ലൂർ വ്യവസായ ഇടനാഴി.

മലയോര ഹൈവേ ഏറെക്കുറെ പൂർത്തിയായി. ഇനി തീരദേശ ഹൈവേയും നിർമിക്കും. കൊച്ചി മെട്രോ വിപുലീകരിച്ചു. വാട്ടർ മെട്രോയും പ്രാവർത്തികമാക്കുകയാണ്. ഇന്റർനെറ്റ് സൗകര്യം 25 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമാണ്.

ഐടി മേഖലയിൽ 30,000 തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചു. നിക്ഷേപ സൗഹൃദ സംസ്ഥാനമാകാൻ നിയമഭേദഗതി കൊണ്ടുവന്നു. 2,40,000 വീടുകൾ ലൈഫ് പദ്ധതിയിൽ പൂർത്തിയായി.

ഇതൊക്കെ കാണുമ്പോൾ കുത്തകകൾക്ക് അലോസരമുണ്ടാകും അത് സർക്കാർ ഗൗനിക്കുന്നില്ല. എന്നാൽ സർക്കാരിന്റെ നേട്ടങ്ങൾ തകർക്കാൻ ശ്രമിക്കുന്നവരുണ്ട്. അവരെ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Share this story