കോഴിക്കോട് 25 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

കോഴിക്കോട് 25 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ

കോഴിക്കോട് ലക്ഷങ്ങളുടെ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. പള്ളിയാർക്കണ്ടി സ്വദേശി മുഹമ്മദ് റഷീബാണ് പിടിയിലായത്. കോഴിക്കോട് റെയിൽവേ സ്‌റ്റേഷന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.

ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് സ്‌റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഇയാളെ പിടികൂടിയത്. 510 ഗ്രാം ചരസ്സ് ഇയാളിൽ നിന്ന് കണ്ടെടുത്തു. 25 ലക്ഷം രൂപ വിലവരുന്നതാണിത്‌

Share this story