പാലക്കാട് അമ്പത് ബോട്ടിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

പാലക്കാട് അമ്പത് ബോട്ടിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ

പാലക്കാട് ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. ചെർപ്പുളശ്ശേരി സ്വദേശി മൻസൂർ അലിയാണ് പിടിയിലായത്. അമ്പത് ബോട്ടിൽ ഹാഷിഷ് ഓയിലാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. ഏകദേശം മൂന്ന് ലക്ഷം രൂപ വിലവരുന്നതാണിത്

അഞ്ച് ഗ്രാം വീതമാണ് ഓരോ ബോട്ടിലിലുമുണ്ടായിരുന്നത്. ഇടപാടുകാരെ കാത്തുനിൽക്കുന്നതിനിടെയാണ് ലഹരിവിരുദ്ധ സ്‌ക്വാഡും പോലീസും ചേർന്ന് മൻസൂറിനെ പിടികൂടിയത്.

Share this story