താൻ പറയുന്നതാണ് യുഡിഎഫ് നയമെന്ന് എംഎം ഹസൻ; വെൽഫെയർ പാർട്ടിയുമായി ധാരണയുണ്ട്, മുല്ലപ്പള്ളിക്കും അതറിയാം
തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായുള്ള ബാന്ധവത്തെ ചൊല്ലി യുഡിഎഫിൽ തർക്കം മുറുകുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട് തള്ളി യുഡിഎഫ് കൺവീനർ എംഎം ഹസൻ രംഗത്തുവന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി ധാരണയുണ്ടെന്ന് ഹസൻ വ്യക്തമാക്കി
അത് മുല്ലപ്പളിക്കും അറിയാം. താൻ പറയുന്നതാണ് യുഡിഎഫ് നയം. നിയമസഭാ തെരഞ്ഞെടുപ്പിൽ സഖ്യം വേണമോയെന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും. വെൽഫെയർ പാർട്ടിയുമായി നിലവിൽ നീക്കുപോക്ക് മാത്രമാണുണ്ടാക്കിയിരിക്കുന്നതെന്നും ഹസൻ പറഞ്ഞു
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
