ശോഭാ സുരേന്ദ്രന് അവരാഗ്രഹിച്ച സ്ഥാനം ലഭിച്ചില്ലെന്നത് അവരുടെ മാത്രം പ്രശ്‌നമാണ്: ഒ രാജഗോപാൽ

ശോഭാ സുരേന്ദ്രന് അവരാഗ്രഹിച്ച സ്ഥാനം ലഭിച്ചില്ലെന്നത് അവരുടെ മാത്രം പ്രശ്‌നമാണ്: ഒ രാജഗോപാൽ

പാർട്ടിക്കുള്ളിലെ തർക്കം വലിയ പാർട്ടിയെന്ന നിലയിൽ സ്വാഭാവികമാണെന്ന് ഒ രാജഗോപാൽ എംഎൽഎ. എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ഫോർമുല ആർക്കും കൊണ്ടുവരാൻ സാധിക്കില്ല. അതൃപ്തരായി പലരുമുണ്ടാകും. പക്ഷേ അതൃപ്തി പുറത്തു പറയാതിരിക്കുകയാണ് നല്ലത്

ശോഭാ സുരേന്ദ്രന് അവർ ആഗ്രഹിച്ച സ്ഥാനം ലഭിച്ചില്ലെന്നത് അവരുടെ മാത്രം പ്രശ്‌നമാണ്. ഇതൊന്നും വോട്ടർമാരിൽ ആശയക്കുഴപ്പമുണ്ടാക്കില്ല. വലിയ പാർട്ടിയാകുമ്പോൾ ആകാംക്ഷകളും പ്രതീക്ഷകളും ഓരോരുത്തർക്കമുണ്ടാകും. അങ്ങനെ വരുമ്പോൾ അസംതൃപ്തരും ധാരാളമുണ്ടാകും

തലസ്ഥാനത്ത് കോർപറേഷൻ ഭരണം ബിജെപിക്ക് ലഭിക്കും. വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോർപറേഷൻ ഫലം സ്വാധീനം ചെലുത്തും. വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമാണിത്

ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസ് സിപിഎം ഐക്യം എല്ലാ സമയത്തും ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തിൽ അവർക്ക് അവസരവാദപരമായ കൂട്ടുകെട്ടുണ്ട്. ജനങ്ങൾക്ക് ഇതെല്ലാം മനസ്സിലാകുന്നുണ്ട്.

വ്യക്തിപരമായ താത്പര്യമില്ലെങ്കിലും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി നിർദേശിച്ചാൽ മത്സരിക്കും. ഇപ്പോൾ പാർട്ടിക്കുള്ളിൽ ധാരാളം ചെറുപ്പക്കാരും നേതാക്കളുമുണ്ട്. അവർക്കൊക്കെ അവസരം ലഭിക്കണമെന്നും രാജഗോപാൽ പറഞ്ഞു.

Share this story