തിരുവനന്തപുരം ജില്ല ഇടതുമുന്നണി പിടിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; ബിജെപി ജയിക്കുമെന്ന് കുമ്മനം

തിരുവനന്തപുരം ജില്ല ഇടതുമുന്നണി പിടിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; ബിജെപി ജയിക്കുമെന്ന് കുമ്മനം

തിരുവനന്തപുരം ജില്ലയിലും പ്രത്യേകിച്ച് കോർപറേഷനിലും ഇടത് മുന്നണി ഭരണം പിടിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ഇന്ധനവില വർധിക്കുന്നത് അടക്കമുള്ള പ്രശ്‌നങ്ങളിൽ കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധവും തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. സംസ്ഥാന സർക്കാരിന്റെ നല്ല നടപടികൾക്കുള്ള അംഗീകാരവും തെരഞ്ഞെടുപ്പിൽ ലഭിക്കുമെന്നും കടകംപള്ളി പറഞ്ഞു

അതേസമയം ബിജെപി മികച്ച വിജയം നേടുമെന്നായിരുന്നു കുമ്മനം രാജശേഖരന്റെ പ്രതികരണം. എൽ ഡി എഫും യുഡിഎഫും കേരള രാഷ്ട്രീയത്തിൽ അപ്രസക്തരായി. കോർപറേഷൻ ഭരണം ബിജെപി നേടുമെന്നും കുമ്മനം പറഞ്ഞു.

Share this story