ശിശുക്ഷേമസമിതി കണ്ണൂർ ജില്ലാ ചെയർമാനെതിരെ വീണ്ടും പോക്‌സോ കേസ്

ശിശുക്ഷേമസമിതി കണ്ണൂർ ജില്ലാ ചെയർമാനെതിരെ വീണ്ടും പോക്‌സോ കേസ്

ശിശുക്ഷേമ സമിതി കണ്ണൂർ ജില്ലാ ചെയർമാൻ ഇഡി ജോസഫിനെതിരെ വീണ്ടും പോക്‌സോ കേസ്. നേരത്തെ പരാതി നൽകിയ പെൺകുട്ടിയുടെ സഹോദരിയുടെ രഹസ്യമൊഴിയെ തുടർന്നാണ് തലശ്ശേരി പോലീസ് കേസെടുത്തത്. ആരോപണം പക്ഷേ ഇഡി ജോസഫ് നിഷേധിച്ചു.

ആദ്യ കേസെടുത്ത് അഞ്ച് ദിവസങ്ങൾക്കകമാണ് ശിശുക്ഷേമ സമിതി ഇഡി ജോസഫിനെതിരെ വീണ്ടും പോക്‌സോ കേസ് വരുന്നത്. ആദ്യ പരാതിയുമായി ബന്ധപ്പെട്ട് പോലീസ് പെൺകുട്ടിയോട് സംസാരിച്ചപ്പോഴാണ് സഹോദരിയോടും ഇഡി ജോസഫ് മോശമായി പെരുമാറിയെന്ന് അറിയുന്നത്. തുടർന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യമൊഴി നൽകുകയായിരുന്നു.

പതിനഞ്ചും പതിനേഴും വയസ്സുള്ള പെൺകുട്ടികളാണ് ജോസഫിനെതിരെ മൊഴി നൽകിയിരിക്കുന്നത്. കൗൺസിലിംഗിനിടെ മോശമായി സംസാരിച്ചുവെന്നാണ് മൊഴി

Share this story