അഞ്ച് കോടി രൂപ തട്ടിച്ചു; മുസ്ലിം ലീഗ് നേതാവ് മായിൻ ഹാജിക്കെതിരെ ദുബൈയിൽ കേസ്

അഞ്ച് കോടി രൂപ തട്ടിച്ചു; മുസ്ലിം ലീഗ് നേതാവ് മായിൻ ഹാജിക്കെതിരെ ദുബൈയിൽ കേസ്

മുസ്ലിം ലീഗ് നേതാവ് മായിൻ ഹാജിക്കും മകനുമെതിരെ ദുബൈയിൽ ചെക്ക് കേസ്. അഞ്ച് കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ചൂണ്ടിക്കാട്ടി കണ്ണൂർ സ്വദേശിയായ പ്രവാസിയാണ് പരാതി നൽകിയത്. ലീഗ് നേതൃത്വത്തിനും ഇയാൾ പരാതി നൽകിയിട്ടുണ്ട്

എംസി മായിൻ ഹാജിയും മകൻ കുഞ്ഞാലി, മരുമകൻ മുസ്തഫ എന്നിവർ ഷാർജയിൽ ആരംഭിച്ച സ്ഥാപനം ദുബൈയിൽ ബിസിനസ് നടത്തുന്ന കണ്ണൂർ സ്വദേശിയിൽ നിന്ന് അഞ്ച് കോടി രൂപക്ക് വാങ്ങിയിരുന്നു. മായിൻഹാജിയുടെ മകൻ കുഞ്ഞാലി ഒപ്പിട്ട ചെക്കുകളാണ് നൽകിയത്. എന്നാൽ ചെക്കുകൾ ബാങ്കിൽ നിന്ന് മടങ്ങി

ഇതിനിടെ തട്ടിപ്പ് നടത്തിയ കുഞ്ഞാലി ദുബൈയിൽ നിന്ന് മുങ്ങി. സ്ഥാപനം വിറ്റ പണം ലഭിക്കുന്നതിനായി മായിൻഹാജിയെ പലതവണ വിളിച്ചെങ്കിലും രക്ഷയുണ്ടായില്ല. തുടർന്ന് പാണക്കാട് തങ്ങൾ കുടുംബത്തെ വിവരം അറിയിച്ചു

മധ്യസ്ഥ ചർച്ചയിൽ പണം വേഗം നൽകാമെന്ന് മായിൻഹാജി സാദിഖ് അലി തങ്ങൾക്ക് ഉറപ്പ് നൽകി. എന്നാൽ ഇത് പാലിക്കപ്പെട്ടില്ല. തുടർന്നാണ് കേസ് നൽകിയത്. എംസി കമറുദ്ദീന്റെ തട്ടിപ്പിന് പിന്നാലെയാണ് മറ്റൊരു നേതാവിനെതിരെയും തട്ടിപ്പിന് കേസ് വന്നിരിക്കുന്നത്.

Share this story