ഫ്ലാറ്റിൽ നിന്ന് യുവതി വീണുമരിച്ച സംഭവം; ഇംതിയാസ് അഹമ്മദ് 14 വയസ്സുള്ള കുട്ടിയെ പൊള്ളലേൽപ്പിച്ച കേസിലും പ്രതി

ഫ്ലാറ്റിൽ നിന്ന് യുവതി വീണുമരിച്ച സംഭവം; ഇംതിയാസ് അഹമ്മദ് 14 വയസ്സുള്ള കുട്ടിയെ പൊള്ളലേൽപ്പിച്ച കേസിലും പ്രതി

കൊച്ചി; വീട്ട് ജോലിക്ക് നിന്ന 55 വയസുള്ള കുമാരി എന്ന സ്ത്രീ ഫ്ലാറ്റിൽ നിന്ന് വീണു മരിച്ച സംഭവത്തിൽ കൂടുതൽ ദുരൂഹതകളുയർത്തുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ.

അപകടം നടന്ന ഫ്ലാറ്റിനുടമയായ ഇംതിയാസ് അഹമ്മദ് ഇതിന് മുൻപ് ജുവനൈല്‍ കേസില്‍ പ്രതിയായിരുന്നു. ഇയാള്‍ 14 വയസ്സുള്ള കുട്ടിയെ വീട്ടില്‍ നിര്‍ത്തി ജോലി ചെയ്യിക്കുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തതായി പരാതി ഉണ്ട്.

എന്നാൽ അന്നും അഭിഭാഷകനായ പ്രതിയെ രക്ഷിക്കുന്ന സമീപനമായിരുന്നു പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. പ്രതിക്കെതിരെ ദുര്‍ബലമായ വകുപ്പുകളാണ് അന്നത്തെ ജുവനൈല്‍ കേസില്‍ ചുമത്തിയിരുന്നത്. പിന്നീട് പെണ്‍കുട്ടിയുടെ അമ്മയ്ക്ക് പരാതിയില്ലെന്ന് പറഞ്ഞ് രം​ഗത്തെത്തിയതിനെ തുടർന്ന് ഒത്തു തീർപ്പാകുകയായിരുന്നു.

കഴിഞ്ഞ ദിവസം ഇംതിയാസിന്റെ ഫ്ലാറ്റില്‍ ജോലിക്ക് നിന്ന സേലം സ്വദേശി ശ്രീനിവാസന്‍റെ ഭാര്യ കുമാരിയെ മറൈന്‍ ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്ലാറ്റിന് താഴെ വീണ് രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു, ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർ പിന്നിട് മരിച്ചു.ജോലിക്കാരിയായിരുന്ന കുമാരി പതിനായിരം രൂപ അഡ്വാന്‍സായി വാങ്ങിയിരുന്നു. അടിയന്തര ആവശ്യത്തിന് വീട്ടില്‍ പോകാന്‍ അനുവാദം ചോദിച്ചപ്പോള്‍ അഡ്വാന്‍സ് തിരിച്ച്‌ നല്‍കാതെ പോകാന്‍ പറ്റില്ലെന്ന് പറഞ്ഞ് പൂട്ടിയിട്ടതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇംതിയാസും ഭാര്യയും ഇതെല്ലാം നിഷേധിച്ച് രം​ഗത്തെത്തിയിരുന്നു.

Share this story