തദ്ദേശ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ട വോട്ടെടുപ്പിന് തുടക്കം; നാല് ജില്ലകളിലെ 90 ലക്ഷം വോട്ടർമാർ പോളിംഗ് ബൂത്തുകളിലേക്ക്

തദ്ദേശ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ട വോട്ടെടുപ്പിന് തുടക്കം; നാല് ജില്ലകളിലെ 90 ലക്ഷം വോട്ടർമാർ പോളിംഗ് ബൂത്തുകളിലേക്ക്

തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പിന് തുടക്കം. നാല് ജില്ലകളിലെ വോട്ടർമാരാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10,834 ബൂത്തുകളിലാണ് വോട്ടെടുപ്പ്

90 ലക്ഷം വോട്ടർമാർ ഇന്ന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. കഴിഞ്ഞ തവണ നാല് ജില്ലകളിലായി 79.75 ആയിരുന്നു പോളിംഗ് ശതമാനം. ഇത്തവണ ഇത് മറികടക്കുമോയെന്നാണ് ഉറ്റുനോക്കുന്നത്. കൂടുതൽ പ്രശ്‌നബാധിത ബൂത്തുകളും മൂന്നാംഘട്ടത്തിലാണുള്ളത്

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ ചന്ദ്രശേഖരൻ, കെ കെ ശൈലജ, ഇ പി ജയരാജൻ, എ കെ ശശീന്ദ്രൻ, സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സുരേന്ദ്രൻ, പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങൾ തുടങ്ങിയ വിഐപികൾക്കും ഇന്നാണ് വോട്ട്‌

Share this story