ഡിസംബർ 26ന് ശേഷം ശബരിമലയിൽ വരുന്നവർക്ക് ആർടിപിസിആർ നിർബന്ധം; മാർഗനിർദേശങ്ങൾ പുതുക്കി

ഡിസംബർ 26ന് ശേഷം ശബരിമലയിൽ വരുന്നവർക്ക് ആർടിപിസിആർ നിർബന്ധം; മാർഗനിർദേശങ്ങൾ പുതുക്കി

കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ശബരിമല തീർഥാടനത്തിനുള്ള മാർഗനിർദേശങ്ങൾ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. ശബരിമലയിൽ ഇതുവരെ 51 തീർഥാടകർക്കും 245 ജീവനക്കാർക്കും അടക്കം 299 പേർക്ക് കൊവിഡ് ബാധിച്ചിരുന്നു

തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ ആളുകളുടെ ഇടപെടലും രോഗഭീഷണിയാണ്. അതിനാൽ ആരോഗ്യവകുപ്പിന്റെ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം.

കൊവിഡ് മുൻകരുതലുകൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. മല കയറുമ്പോൾ ശാരീരിക അകലം പാലിക്കണം. തീർഥാടകർക്കിടയിൽ അടുത്ത ബന്ധം ഒഴിവാക്കണം. തീർഥാടകരുടെ എണ്ണം നിശ്ചിത സംഖ്യയിലേക്ക് പരിമിതപ്പെടുത്തണം

ഫലപ്രദമായി കൈ കഴുകൽ, ശാരീരിക അകലം പാലിക്കൽ, മാസ്‌കുകളുടെ ഉപയോഗം എന്നിവ ഉൾപ്പെടെ യാത്ര ചെയ്യുമ്പോൾ എല്ലാ സുരക്ഷാ മുൻകരുതലുകളും തീർഥാടകർ പാലിക്കണം. സാനിറ്റൈസർ കയ്യിൽ കരുതണം

അടുത്തിടെ കൊവിഡ് ബാധിച്ചവർ, പനി, ചുമ, ശ്വസന ലക്ഷണങ്ങൾ, ക്ഷീണം, മണം തിരിച്ചറിയാൻ പറ്റാത്ത സ്ഥിതി എന്നീ ലക്ഷണങ്ങൾ ഉള്ളവർ തീർഥാടനത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം

ഡിസംബർ 26ന് മണ്ഡലമാസ പൂജക്ക് ശേഷം വരുന്ന തീർഥാടകരും ജോലിക്കെത്തുന്ന ഉദ്യോഗസ്ഥരും ആർ ടി പി സി ആർ പരിശോധന നടത്തണം. കുറഞ്ഞത് ഓരോ 30 മിനിറ്റിലും കൈ കഴുകുകയോ സാനിറ്റൈസർ ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്യണം.

ഉപയോഗത്തിന് ശേഷം ടോയ്‌ലറ്റുകൾ അണുവിമുക്തമാക്കണം. മലയിറക്കം കൂട്ടം കൂടാതെ പോകുന്ന തരത്തിൽ ആസുത്രണം ചെയ്യണമെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു.

Share this story