ജില്ലാ പഞ്ചായത്തുകളിൽ എൽ ഡി എഫിന് വ്യക്തമായ മേധാവിത്വം; 10 ഇടത്ത് മുന്നിൽ

ജില്ലാ പഞ്ചായത്തുകളിൽ എൽ ഡി എഫിന് വ്യക്തമായ മേധാവിത്വം; 10 ഇടത്ത് മുന്നിൽ

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടരുമ്പോൾ ജില്ലാ പഞ്ചായത്തുകളിൽ ഇടതുപക്ഷത്തിന് വ്യക്തമായ മുന്നേറ്റം. പതിനാല് ജില്ലാ പഞ്ചായത്തുകളിൽ 11 ഇടത്ത് എൽഡിഎഫ് മുന്നിട്ട് നിൽക്കുകയാണ്. മൂന്ന് ഇടത്ത് മാത്രമാണ് യുഡിഎഫ് മുന്നിട്ട് നിൽക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലാ പഞ്ചായത്തുകളിലാണ് എൽ ഡി എഫ് മുന്നിട്ട് നിൽക്കുന്നത്. ജോസ് കെ മാണിയുടെ വരവ് ഇടതുമുന്നണിക്ക് സഹായകരമായി എന്നാണ് സൂചനകൾ ലഭിക്കുന്നത്. മധ്യകേരളത്തിൽ ഇടതുമുന്നണിക്ക് ശക്തമായ മുന്നേറ്റം തന്നെയുണ്ടാക്കാൻ സാധിച്ചു

ഗ്രാമപഞ്ചായത്തുകളിൽ 398 ഇടങ്ങളിൽ എൽ ഡി എഫും 327 ഇടങ്ങളിൽ യുഡിഎഫും മുന്നിട്ട് നിൽക്കുകയാണ്. 26 ഇടത്ത് എൻഡിഎ മുന്നിട്ട് നിൽക്കുന്നു

മുൻസിപാലിറ്റികളിൽ 39 ഇടത്ത് എൽ ഡി എഫും 37 ഇടത്ത് യുഡിഎഫും മുന്നിട്ട് നിൽക്കുകയാണ്.

Share this story