ജമാഅത്തെ ഇസ്ലാമി ബന്ധം കോൺഗ്രസിന്റെ അസ്തിത്വം തകർത്തു: എ വിജയരാഘവൻ

ജമാഅത്തെ ഇസ്ലാമി ബന്ധം കോൺഗ്രസിന്റെ അസ്തിത്വം തകർത്തു: എ വിജയരാഘവൻ

ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തെ തുടർന്ന് കേരളത്തിലെ കോൺഗ്രസിന് വ്യക്തിത്വവും അസ്തിത്വവും നഷ്ടപ്പെട്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ഏഴെട്ട് പതിറ്റാണ്ടായി കേരളത്തിലെ മുസ്ലിം സമൂഹം അകറ്റി നിർത്തിയ ജമാഅത്തെ ഇസ്ലാമിക്കും വെൽഫെയർ പാർട്ടിക്കും സ്വീകാര്യത നൽകുകയും പ്രത്യയ ശാസ്ത്ര മേഖലയിൽ അവരുടെ നേതൃത്വം അംഗീകരിക്കുകയുമാണ് യുഡിഎഫ് ചെയ്തത്.

ഒരു പഞ്ചായത്ത് ജയിക്കാൻ എത്രത്തോളം തരം താഴാം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്. അപകടകരമായ സന്ദേശമാണ് യുഡിഎഫ് നൽകിയത്. മതമൗലികതാ വാദത്തിലേക്ക് ഒരു വിഭാഗത്തെ കൊണ്ടുപോകുകയാണ്. മുസ്ലീമിനെ പൊതുധാരയിൽ നിന്നുമാറ്റി മതമൗലികവാദിയാക്കുക എന്ന പ്രവർത്തനത്തിന്റെ രാസസ്വരകമാണ് ജമാഅത്തെ ഇസ്ലാമി. അപകടകരമായ രാഷ്ട്രീയത്തെയാണ് അവർ പ്രതിനിധാനം ചെയ്യുന്നത്.

ലീഗിനെ സംബന്ധിച്ചിടത്തോളം ഇതവരുടെ നിലനിൽപ്പാണ്. ലീഗിന് ഇനി നിലനിൽക്കണമെങ്കിൽ തീവ്രമതവത്കരണത്തിന് വിധേയരാകണം. എന്നാൽ കോൺഗ്രസ അവരോടൊപ്പം നിൽക്കേണ്ടതുണ്ടോ. കോൺഗ്രസിന് അസ്തിത്വം നഷ്ടപ്പെട്ടു. ഇന്നത്തെ കോൺഗ്രസിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാനാകില്ലെന്നും വിജയരാഘവൻ പറഞ്ഞു.

Share this story