പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു; 20ൽ 19 സീറ്റ് കിട്ടിയപ്പോൾ തനിക്കാരും പൂച്ചെണ്ട് തന്നില്ലെന്നും മുല്ലപ്പള്ളി

പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു; 20ൽ 19 സീറ്റ് കിട്ടിയപ്പോൾ തനിക്കാരും പൂച്ചെണ്ട് തന്നില്ലെന്നും മുല്ലപ്പള്ളി

തദ്ദേശ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി മുല്ലപ്പള്ളി രാമചന്ദ്രൻ. വിജയത്തിന് പിതൃത്വം ഏറ്റെടുക്കാൻ ഒരുപാട് പേരുണ്ടാകും. എന്നാൽ പരാജയം അനാഥനാണ്.

ഇരുപതിൽ 19 സീറ്റ് ലഭിച്ചിട്ട് വന്നപ്പോൾ തനിക്കാരും പൂച്ചെണ്ട് തന്നില്ല. തെരഞ്ഞെടുപ്പ് വിജയം കൂട്ടായ പ്രവർത്തനമാണെന്നാണ് അന്ന് പറഞ്ഞത്. വീഴ്ചകൾ ഉണ്ടായിട്ടുണ്ട്. പരാജയത്തിൽ നിരാശയില്ല.

2010 തദ്ദേശ തെരഞ്ഞെടുപ്പ് ഒഴിച്ചാൽ ഒരു തദ്ദേശ തെരഞ്ഞെടുപ്പിലും വിജയം നേടാൻ സാധിച്ചിട്ടില്ലെന്ന യാഥാർഥ്യം ഞങ്ങൾക്കറിയാം. നേതൃത്വം മാറണമെന്ന് കെ സുധാകരൻ പറഞ്ഞത് ക്രിയാത്മക വിമർശനമാണ്. ആർ എംപി വിവാദത്തിലേക്ക് പോകുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു

വടകരയിൽ നിന്ന് മാത്രമല്ല, കണ്ണൂരിൽ നിന്നും അഞ്ച് തവണ വിജയിച്ചിട്ടുണ്ട്. ടിപി കൊലപാതകത്തിൽ ശക്തമായ നിലപാട് എടുത്തയാളാണ് താൻ. അത് ഓർമയുണ്ടായിരിക്കണം. ഞാൻ അത്ര വലിയ തെറ്റ് ചെയ്തിട്ടില്ല. ഒരു മാനിനെ ചെന്നായ്ക്കൾ ആക്രമിക്കും പോലെയാണ് നിങ്ങൾ എന്നെ ആക്രമിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു

Share this story