അഭയ കേസ്: കുറ്റവാളികൾ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കും

അഭയ കേസ്: കുറ്റവാളികൾ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കും

സിസ്റ്റർ അഭയയെ കൊലപ്പെടുത്തിയ കേസിൽ കുറ്റവാളികളെന്ന് കോടതി കണ്ടെത്തി ശിക്ഷിച്ച തോമസ് എം കോട്ടൂർ, സെഫി എന്നിവർ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കും. ക്രിസ്മസ് അവധിക്ക് ശേഷമാണ് കീഴ്‌ക്കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നത്. അഡ്വ. രാമൻ പിള്ള മുഖാന്തരമാകും അപ്പീൽ നൽകുക

കേസിൽ തോമസിനെ ഇരട്ട ജീവപര്യന്തത്തിനും സെഫിക്ക് ജീവപര്യന്തവും തടവിന് തിരുവനന്തപുരം സിബിഐ കോടതി ശിക്ഷിച്ചിരുന്നു. തോമസിന് ആറര ലക്ഷം രൂപ പിഴയും സെഫിക്ക് അഞ്ച് ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്

Share this story