ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് കേരളത്തിലും; ഭയപ്പെട്ട രീതിയിൽ വ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി

ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് കേരളത്തിലും; ഭയപ്പെട്ട രീതിയിൽ വ്യാപനമില്ലെന്ന് ആരോഗ്യമന്ത്രി

കേരളത്തിൽ നടന്ന ഗവേഷണങ്ങളിലും കൊവിഡ് വൈറസിന്റെ ജനിതക മാറ്റം കണ്ടെത്തിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ബ്രിട്ടനിൽ ജനിതക മാറ്റം സംഭവിച്ച അതേ വൈറസ് ശ്രേണിയാണോ ഇവിടെയും കണ്ടെത്തിയിട്ടുള്ളതെന്നതിനാൽ കൂടുതൽ ഗവേഷണം നടക്കുകയാണെന്ന് കെ കെ ശൈലജ പറഞ്ഞു

ബ്രിട്ടനിൽ നിന്നെത്തിയ എട്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഭയപ്പെട്ട രീതിയിലുള്ള വർധനവ് കേരളത്തിലുണ്ടായിട്ടില്ലെന്നും മരണനിരക്ക് കൂടിയിട്ടില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കോഴിക്കോട് കേന്ദ്രമായാണ് ഗവേഷണം നടത്തിയത്.

യുകെയിൽ വ്യക്തമായ ജനിതക മാറ്റം ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകളുള്ളത്. യുകെയിൽ നിന്ന് വന്ന എട്ട് പേർ പോസിറ്റീവാണ്. കൂടുതൽ പരിശോധന നടക്കുകയാണ്. അതേസമയം എത്രത്തോളമാണ് ഇതിന്റെ വ്യാപനശേഷി എന്നതിൽ വ്യക്തതയില്ല.

Share this story