ആലപ്പുഴയിലെ പരസ്യപ്രതിഷേധം: മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ സിപിഎം പുറത്താക്കി

ആലപ്പുഴയിലെ പരസ്യപ്രതിഷേധം: മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ സിപിഎം പുറത്താക്കി

ആലപ്പുഴ നഗരസഭാ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നഗരത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിന് പിന്നാലെ നടപടിയുമായി സിപിഎം. മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പി പ്രദീപ്, സുകേഷ്, പി പി മനോജ് എന്നിവരെയാണ് പുറത്താക്കിയത്

പ്രകടനത്തിൽ പങ്കെടുത്ത പാർട്ടി അംഗങ്ങൾക്കെതിരെയും നടപടിയുണ്ടാകുമെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റി അറിയിച്ചു. നേരത്തെ ഇവരിൽ നിന്ന് പാർട്ടി വിശദീകരണം തേടിയിരുന്നു. പിന്നാലെയാണ് നടപടിയുണ്ടായത്.

സൗമ്യ രാജിനെ ചെയർപേഴ്‌സണാക്കിയതിനെതിരെയായിരുന്നു സിപിഎം പ്രവർത്തകർ നഗരത്തിൽ പ്രതിഷേധിച്ചത്. അപൂവർമായ സംഭവമായിരുന്നുവിത്. ജയമ്മയെ ചെയർപേഴ്‌സൺ ആക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. പാർട്ടി തീരുമാനത്തിനെതിരെ പരസ്യപ്രതിഷേധം നടത്തിയതിനാണ് നടപടി നേരിട്ടിരിക്കുന്നത്.

Share this story