കോഴിക്കോട് പോലീസ് ജീപ്പിന് നേരെ കല്ലേറ്; പോലീസുകാരന് പരുക്ക്

കോഴിക്കോട് പോലീസ് ജീപ്പിന് നേരെ കല്ലേറ്; പോലീസുകാരന് പരുക്ക്

കോഴിക്കോട് ടൗൺ പോലീസിന് നേരെ ആക്രമണം. ചൊവ്വാഴ്ച പുലർച്ചെയാണ് ആക്രമണമുണ്ടായത്. പട്രോളിംഗ് നടത്തുന്നതിനിടെ ഒയിറ്റി റോഡിൽ വെച്ച് പോലീസ് ജീപ്പിന് നേരെ കല്ലേറുണ്ടാകുകയായിരുന്നു. കല്ലേറിൽ ജീപ്പിന്റെ ചില്ലുകൾ തകർന്നു. വണ്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ ജയ്‌സണ് പരുക്കേറ്റു

പട്രോളിംഗ് നടത്തുന്നതിനിടെ രണ്ട് പേർ പോലീസിനെ കണ്ട് ഓടിയിരുന്നു. തുടർന്ന് എഎസ്‌ഐയും ഹോം ഗാർഡും പുറത്തിറങ്ങി ഇവരുടെ പിന്നാലെ ഓടി. അപ്പോഴാണ് ജീപ്പിന് നേരെ കല്ലേറുണ്ടായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുകയാണ്.

Share this story