സംസ്ഥാനത്തെ 11 ജില്ലാ പഞ്ചായത്തുകളിലും എല്‍ഡിഎഫ് ഭരണം; യുഡിഎഫിന് മൂന്നിടത്ത് മാത്രം

സംസ്ഥാനത്തെ 11 ജില്ലാ പഞ്ചായത്തുകളിലും എല്‍ഡിഎഫ് ഭരണം; യുഡിഎഫിന് മൂന്നിടത്ത് മാത്രം

സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകളില്‍ പതിനൊന്നിടങ്ങളിലും എല്‍ ഡി എഫ് പ്രസിഡന്റുമാര്‍ അധികാരത്തിലേറി. മൂന്ന് ജില്ലാ പഞ്ചായത്ത് മാത്രമാണ് യുഡിഎഫിന് ലഭിച്ചത്. വയനാട്ടില്‍ നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് അധികാരം നേടിയത്.

മലപ്പുറം, എറണാകുളം, വയനാട് ജില്ലകളിലാണ് യുഡിഎഫ് അധികാരം പിടിച്ചത്. മറ്റ് 11 ജില്ലകളിലും എല്‍ഡിഎഫ് അധികാരത്തില്‍ വന്നു. തിരുവനന്തപുരത്ത് സിപിഎമ്മിലെ ഡി സുരേഷ്‌കുമാര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പത്തനംതിട്ടയില്‍ സിപിഎമ്മിലെ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി

ആലപ്പുഴയില്‍ സിപിഎമ്മിലെ കെജി രാജേശ്വരിയും കാസര്‍കോട് സിപിഎമ്മിലെ ബേബി ബാലകൃഷ്ണനും കണ്ണൂരില്‍ സിപിഎമ്മിലെ പി പി ദിവ്യയും തെരഞ്ഞെടുക്കപ്പെട്ടു. തൃശ്ശൂരില്‍ സിപിഎമ്മിലെ പി കെ ഡേവിസാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

പാലക്കാട് സിപിഎമ്മിലെ കെ ബിനുമോള്‍, വയനാട് യുഡിഎഫിലെ സംഷാദ് മരക്കാര്‍, കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് എമ്മിലെ നിര്‍മല ജിമ്മി എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

Share this story