ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും

ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും

ഡോളർ കടത്ത് കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും. ഡോളർ അടങ്ങിയ ബാഗ് പ്രതികൾക്ക് കൈമാറിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്.

അടുത്താഴ്ച നോട്ടീസ് നൽകി സ്പീക്കറെ കൊച്ചിയിലേക്ക് വിളിച്ചു വരുത്താനാണ് നീക്കം. ഒരിടവേളക്ക് ശേഷമാണ് കേസ് വീണ്ടും സജീവമാക്കാൻ കേന്ദ്ര ഏജൻസികൾ ഒരുങ്ങുന്നത്. സ്വപ്‌നയും സരത്തുമാണ് സ്പീക്കർക്കെതിരെ മൊഴി നൽകിയത്

ഡോളർ അടങ്ങിയ ബാഗ് കോൺസുലേറ്റ് ഓഫീസിൽ എത്തിക്കാൻ സ്പീക്കർ ആവശ്യപ്പെട്ടുവെന്നാണ് ഇവരുടെ മൊഴി. മജിസ്‌ട്രേറ്റിനും കസ്റ്റംസിനുമാണ് പ്രതികൾ മൊഴി നൽകിയത്.

Share this story