ആനക്കാംപൊയിലിൽ കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തിയ ആന ചരിഞ്ഞു

ആനക്കാംപൊയിലിൽ കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തിയ ആന ചരിഞ്ഞു

കോഴിക്കോട് ആനക്കാംപൊയിലിൽ പൊട്ടക്കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തിയ ആന ചരിഞ്ഞു. പതിനാല് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ആനയെ രക്ഷപ്പെടുത്തി കാട്ടിലേക്ക് വിട്ടെങ്കിലും അവശനായി കുഴഞ്ഞുവീണു. നിർജലീകരണമാണ് ആനയുടെ നില വഷളാക്കിയത്

വെറ്റിനറി സർജന്റെ നേതൃത്വത്തിൽ ആനക്ക് ചികിത്സ നൽകിയിരുന്നു. വനംവകുപ്പ് മരുന്നും വെള്ളവും എത്തിച്ചു നൽകി. അടുത്ത പകലിൽ ആന കാടുകയറുമെന്ന പ്രതീക്ഷയാണുണ്ടായിരുന്നത്.

കിണറിന് സമീപത്തേക്ക് മണ്ണുമാന്തി യന്ത്രമെത്തിച്ച് കിണറിടിച്ചാണ് ആനയെ പുറത്തെടുത്തത്. ആന കിണറ്റിൽ വീണിട്ട് മൂന്ന് ദിവസമായെന്നാണ് കരുതുന്നത്. വനഭൂമിയോട് ചേർന്നാണ് കിണറുള്ളത് എന്നതിനാൽ പുറത്തറിയാനും വൈകി. കാട്ടുമൃഗങ്ങളുടെ ശല്യത്തെ തുടർന്നാണ് ഇവിടെ നിന്ന് ആളുകൾ താമസം മാറി പോയത്.

Share this story