ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എംസി കമറുദ്ദീന് മൂന്ന് കേസുകളിൽ ജാമ്യം, പുറത്തിറങ്ങാനാകില്ല

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എംസി കമറുദ്ദീന് മൂന്ന് കേസുകളിൽ ജാമ്യം, പുറത്തിറങ്ങാനാകില്ല

ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിൽ മുസ്ലിം ലീഗ് എംഎൽഎ എം സി കമറുദ്ദീന് ജാമ്യം. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസ് നിലനിൽക്കുന്ന പോലീസ് സ്‌റ്റേഷൻ പരിധികളിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം

അതേസമയം ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ കൂടുതൽ കേസുകളിൽ കമറുദ്ദീനെ അറസ്റ്റ് ചെയ്തിട്ടുള്ളതിനാൽ ജാമ്യം ലഭിച്ചാലും പുറത്തിറങ്ങാൻ സാധിക്കില്ല. 75ലേറെ കേസുകളാണ് ഫാഷൻ ഗോൾഡ് തട്ടിപ്പുമായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. പണം നഷ്ടപ്പെട്ട നിരവധിയാളുകളാണ് കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിൽ പരാതി നൽകിയിരിക്കുന്നത്.

Share this story