സംസ്ഥാനത്ത് കോവിഡ് വ്യാപനം ഉയരുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് കോവിഡ് വ്യാപനം ഉയരുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉയരുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. പ്രതിദിന രോഗബാധ 9000 വരെയെത്തുമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രഗഡെ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

പ്രതിദിന മരണനിരക്ക് 0.5 ആയി ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തെരഞ്ഞെടുപ്പും ആഘോഷങ്ങളും സ്‌കൂള്‍ തുറന്നതും എല്ലാം രോഗികളുടെ എണ്ണം കൂടാന്‍ കാരണമാകും. കിടത്തി ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഒരു ലക്ഷം വരെ ആയേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആന്റിജന്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് കോവിഡ് ബാധിതരെ കണ്ടെത്താനുള്ള ആര്‍.ടി.-പി.സി.ആര്‍. പരിശോധന കുറയ്ക്കാനും ആന്റിജന്‍ കൂട്ടാനും ആരോഗ്യവകുപ്പ് തീരുമാനിച്ചു. ആന്റിജന്‍ ടെസ്റ്റുകള്‍ക്ക് മികച്ച ഫലപ്രാപ്തിയുണ്ടെന്ന ആരോഗ്യ വകുപ്പിന്റെ വിലയിരുത്തലിനെ തുടര്‍ന്നാണിത്. കോവിഡ് രണ്ടാംഘട്ട വ്യാപനത്തിന്റെ സാധ്യതകള്‍ കണ്ടെത്താനും പ്രതിരോധിക്കാനുമായി സാധ്യതാ പഠനം നടത്താനും ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 18 വയസ്സിനു മുകളിലുള്ള 12,100 പേരിലാണ് പഠനം നടത്തുക.

നിലവില്‍ ശരാശരി 65,000 പേരാണ് ഒരേസമയം ചികിത്സയിലുള്ളത്. 0.4 ശതമാനമാണ് ഇപ്പോള്‍ കേരളത്തിലെ മരണനിരക്ക്.

Share this story