പ്ലസ് ടു കോഴ: കെ എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു

പ്ലസ് ടു കോഴ: കെ എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു

പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് എംഎൽഎ കെ എം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യുന്നു. കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങോത്താണ് ചോദ്യം ചെയ്യുന്നത്. മൂന്ന് മണിയോടെയാണ് വിജിലൻസ് ഓഫീസിൽ ചോദ്യം ചെയ്യലിനായി ഷാജി ഹാജരായത്

അഴീക്കോട് സ്‌കൂളിൽ പ്ലസ് ടു അനുവദിക്കുന്നതിന് ഷാജി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് പരാതി. കേസിൽ 17 പേരുടെ മൊഴി ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. അഴിമതി നിരോധന നിയമത്തിന്റെ വിവിധ വകുപ്പുകൾ ചേർത്താണ് കേസ്

Share this story